കൊല്ലത്ത് എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിൽ

 

അ​ഞ്ച​ൽ: 81 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി ര​ണ്ട് പേ​രെ അ​ഞ്ച​ൽ പൊ​ലീ​സും ഡാ​ൻ​സാ​ഫ്​ ടീ​മും ചേ​ർ​ന്ന് പി​ടി​കൂ​ടി. അ​ഞ്ച​ൽ കോ​ട്ട​വി​ള വീ​ട്ടി​ൽ ഷി​ജു (40), ഏ​റം വ​യ​ലി​ക്ക​ട​യി​ൽ സാ​ജ​ൻ (35) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക്​ ഒ​ന്നോ​ടെ അ​ഞ്ച​ൽ ബൈ​പാ​സി​ൽ ഷി​ജു ഓ​ടി​ച്ച ഓ​ട്ടോ​റി​ക്ഷ ത​ട​ഞ്ഞ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഡാ​ഷ് ബോ​ക്സി​ൽ പ്ലാ​സ്റ്റി​ക് ക​വ​റി​ൽ പൊ​തി​ഞ്ഞ നി​ല​യി​ൽ നാ​ല് ഗ്രാം ​എം.​ഡി.​എം.​എ ക​ണ്ടെ​ത്തി​യ​ത്.

ചോ​ദ്യം ചെ​യ്യ​ലി​ൽ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ പ്ര​ദീ​പ് എ​ന്ന​യാ​ൾ 100 ഗ്രാം ​എം.​ഡി.​എം.​എ ഏ​ൽ​പ്പി​ച്ച​താ​ണെ​ന്നും ബാ​ക്കി ഏ​റ​ത്ത് പ​ച്ച​ക്ക​റി വ്യാ​പാ​രം ന​ട​ത്തു​ന്ന സാ​ജ​നെ ഏ​ൽ​പ്പി​ച്ചു​വെ​ന്നും ഷി​ജു പൊ​ലീ​സി​നോ​ട്​ വെ​ളി​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് പ​ച്ച​ക്ക​റി​ക്ക​ട​യി​ലെ​ത്തി​യ പൊ​ലീ​സ് സാ​ജ​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ ക​ട​യോ​ട് ചേ​ർ​ന്ന വാ​ട​ക വീ​ട്ടി​ലെ ഷെ​ഡി​ൽ പ​ഴ​യ ഷൂ​വി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ 77 ഗ്രാം ​എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്തു. ഇ​രു​വ​രി​ൽ നി​ന്നാ​യി ആ​കെ 81 ഗ്രാം ​എം.​ഡി.​എം.​എ​യാ​ണ് പി​ടി​കൂ​ടി​യ​ത്.