കൊല്ലത്ത് ബിസിനസ്​ പങ്കാളിത്തം വാഗ്ദാനംചെയ്ത്​ ലക്ഷങ്ങൾ തട്ടിയ കേസ് ; യുവതി പിടിയില്‍

 

ച​വ​റ: സൂ​പ്പ​ര്‍മാ​ര്‍ക്ക​റ്റ് വ്യാ​പാ​ര​ത്തി​ലും മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ന്‍റെ ന​ട​ത്തി​പ്പി​ലും പ​ങ്കാ​ളി​യാ​ക്കാ​മെ​ന്നും ഓ​ഹ​രി​ക​ള്‍ വാ​ങ്ങി ന​ല്‍കാ​മെ​ന്നും വാ​ഗ്ദാ​നം ന​ല്‍കി ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ത്ത യു​വ​തി പൊ​ലീ​സ് പി​ടി​യി​ല്‍. ച​വ​റ മു​കു​ന്ദ​പു​രം മേ​നാ​മ്പ​ള്ളി സ​രി​ത ഭ​വ​നി​ല്‍ സ​രി​ത (39) ആ​ണ് ച​വ​റ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്.

സ​രി​ത​യും ഭ​ര്‍ത്താ​വാ​യ അം​ബു​ജാ​ക്ഷ​നും ചേ​ര്‍ന്നു പ​ല​പ്പോ​ഴാ​യി 34,70,000 രൂ​പ​യാ​ണ് ത​ട്ടി​യെ​ടു​ത്ത​ത് എ​ന്നാ​ണ്​ പ​രാ​തി. അം​ബു​ജാ​ക്ഷ​ന്‍ നി​ല​വി​ല്‍ ഒ​ളി​വി​ലാ​ണ്. ച​വ​റ മേ​നാ​മ്പ​ള്ളി സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യേ​യും ഭ​ര്‍ത്താ​വി​നെ​യു​മാ​ണ് ഇ​വ​ര്‍ ക​ബ​ളി​പ്പി​ച്ച് പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. ഓ​ഹ​രി​യും പാ​ര്‍ട്​​ണ​ര്‍ഷി​പ്പും കി​ട്ടാ​താ​യ​തി​നെ തു​ട​ര്‍ന്ന് പൈ​സ തി​രി​കെ ചോ​ദി​ക്കാ​നാ​യി പ്ര​തി​ക​ളു​ടെ വീ​ട്ടി​ല്‍ ചെ​ന്ന വീ​ട്ട​മ്മ​യേ​യും ഭ​ര്‍ത്താ​വി​നേ​യും പ്ര​തി​യാ​യ സ​രി​ത​യും ഭ​ര്‍ത്താ​വും ചേ​ര്‍ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി.

തു​ട​ര്‍ന്ന് ഇ​വ​ര്‍ ച​വ​റ പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍കു​ക​യാ​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ല്‍ സ​രി​ത സ്ഥി​രം ത​ട്ടി​പ്പു​കാ​രി​യാ​ണെ​ന്നും നി​ര​വ​ധി ആ​ളു​ക​ളെ ഇ​പ്ര​കാ​രം വ​ഞ്ചി​ച്ച് കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ത​ട്ടി​യെ​ടു​ത്തി​ട്ടു​ള്ള​താ​യും ക​ണ്ടെ​ത്താ​നാ​യ​താ​യും പൊ​ലീ​സ്​ അ​റി​യി​ച്ചു.

ജി​ല്ല പോ​ലീ​സ് മേ​ധാ​വി ചൈ​ത്ര തെ​രേ​സ ജോ​ണി​ന്‍റെ നി​ര്‍ദ്ദേ​ശ​പ്ര​കാ​രം ക​രു​നാ​ഗ​പ്പ​ള്ളി എ.​സി.​പി വി.​എ​സ് പ്ര​ദീ​പ്കു​മാ​റി​ന്റെ മേ​ല്‍നോ​ട്ട​ത്തി​ലും ച​വ​റ ഇ​ന്‍സ്‌​പെ​ക്ട​ര്‍ കെ.​ആ​ര്‍ ബി​ജു നേ​തൃ​ത്വ​ത്തി​ലും എ​സ്.​ഐ ഗോ​പാ​ല​കൃ​ഷ്ണ​ന്‍, എ.​എ​സ്.​ഐ മി​നി​മോ​ള്‍, എ​സ്.​സി.​പി.​ഒ മാ​രാ​യ ര​ഞ്ജി​ത്ത്, മ​നീ​ഷ്, അ​നി​ല്‍ എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.