കൊല്ലത്ത് നിരവധി കേസുകളിലെ പ്രതി അറസ്റ്റിൽ
അഞ്ചൽ : സമൂഹമാധ്യമംവഴി സ്ത്രീകളുമായി ബന്ധം സ്ഥാപിച്ച് പണവും സ്വർണവും കൈക്കലാക്കുകയും ലൈംഗിക ചൂഷണം നടത്തുകയും ചെയ്തയാളെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം അണ്ടൂർക്കോണം ആമിന മൻസിലിൽ മിഥുൻ ഷാ (നൗഫൽ -29) ആണ് പിടിയിലായത്.

അഞ്ചൽ സ്റ്റേഷൻ പരിധിയിലുള്ള യുവതിയുടെയും ബന്ധുക്കളുടെയും പരാതിയെതുടർന്നാണ് അറസ്റ്റ്. അഞ്ചൽ എസ്.എച്ച്.ഒ ഹരീഷ്, എസ്.ഐ പ്രജീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ വ്യാഴാഴ്ച ഉച്ചയോടെ കൊട്ടാരക്കരയിൽനിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ഇൻസ്റ്റഗ്രാമിൽ ആർമി ഉദ്യോഗസ്ഥന്റെ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി തെറ്റിധരിപ്പിച്ചാണ് ഇയാൾ തട്ടിപ്പു നടത്തിവന്നത്. വിദേശത്ത് ഭർത്താക്കന്മാരുള്ള സ്ത്രീകളുമായി ഇയാൾ പരിചയപ്പെടുകയും പണവും സ്വർണവും കൈക്കലാക്കുകയും ലൈംഗിക ചൂഷണത്തിന് വിധേയമാക്കുകയും ചെയ്യുകയായിരുന്നു.
കൂടാതെ മോർഫ് ചെയ്ത നഗ്നചിത്രങ്ങളും കാട്ടി ഭീഷണിപ്പെടുത്തിയിരുന്നു. ഇത്തരം കബളിപ്പിക്കലിലൂടെ 3,80,000 രൂപയും നാല് പവൻ സ്വർണവും നഷ്ടപ്പെട്ട യുവതിയും ബന്ധുക്കളും ഏതാനും ദിവസം മുമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.