കൊടുങ്ങല്ലൂരിൽ പത്ത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ
പത്ത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആലപ്പുഴ സ്വദേശിയെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു.
Sep 30, 2024, 22:41 IST
കൊടുങ്ങല്ലൂർ : പത്ത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആലപ്പുഴ സ്വദേശിയെ മതിലകം പൊലീസ് അറസ്റ്റ് ചെയ്തു.
ശ്രീനാരായണ പുരം കട്ടൻബസാർ തെക്ക് ഭാഗത്ത് സൈക്കിൾ കട നടത്തുന്ന ആലപ്പുഴ കരുവാറ്റ സ്വദേശി പുത്തൻചിറയിൽ സുദർശനനെയാണ് (42) അറസ്റ്റ് ചെയ്തത്.
സൈക്കിൾ നന്നാക്കാൻ എത്തിയ കുട്ടിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. കുട്ടി വീട്ടിലെത്തി കാര്യം പറഞ്ഞതോടെ വീട്ടുകാരും നാട്ടുകാരും ചേർന്ന് ഇയാളെ തടഞ്ഞ് വെച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു. പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു.