കൊച്ചിയിൽ വീട്ടിൽ സൂക്ഷിച്ച 500ഗ്രാം എംഡിഎംഎ പിടികൂടി
Mar 30, 2025, 18:15 IST
കൊച്ചി: കൊച്ചിയിൽ വൻ തോതിൽ ലഹരി പിടിച്ചെടുത്തു. കറുകപ്പള്ളിയിൽ വീട്ടിൽ സൂക്ഷിച്ച 500ഗ്രാം എംഡിഎംഎ പിടികൂടി. പ്രതി പൊന്നാനി സ്വദേശി മുഹമ്മദ് നിഷാദിനെ പോലീസ് അറസ്റ്റ് ചെയ്തു. മരടിൽ 5 ഗ്രാം ഹെറോയിനും ആലുവ മുട്ടത്ത് 47 ഗ്രാം എംഡിഎംഎയും പിടികൂടി. മരടിയിൽ ഹെറോയ്നുമായി രണ്ട് അസാം സ്വദേശികളാണ് പോലീസിന്റെ പിടിയിലായത്.
അതേസമയം ഡാന്‍സാഫ് സംഘം നടത്തിയ പ്രത്യേക പരിശോധനയിലാണ് കറുകപ്പള്ളിയിലെ വീട്ടില്‍ നിന്ന് എംഡിഎംഎ പിടിച്ചെടുത്തത്. പുലര്‍ച്ചെ 12.30ഓടെയാണ് വീട്ടില്‍ സംഘം പരിശോധന നടത്തിയത്. പ്രതി രണ്ട് വര്‍ഷത്തോളമായി കുടുംബവുമായി കറുകപ്പള്ളിയിലെ വീട്ടില്‍ വാടകക്ക് താമസിക്കുകയായിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. വീട്ടിൽ നിന്ന് 20 ലക്ഷം വില വരുന്ന എംഡിഎംഎയാണ് പിടികൂടിയത്.