കൊച്ചിയിൽ അതിഥി തൊഴിലാളിക്കും കുടുംബത്തിനും നേരെ ആക്രമണം

എറണാകുളം: ഭാര്യയോട് മോശമായി പെരുമാറിയത് വീട്ടില്‍ അറിയിച്ചതിനെ തുടര്‍ന്ന് പെരുമ്പാവൂരില്‍ അതിഥി തൊഴിലാളിക്കും കുടുംബത്തിനും നേരെ ആക്രമണം. പശ്ചിമബംഗാളില്‍ നിന്ന് മൂന്ന് വര്‍ഷം മുമ്പ് കേരളത്തിലെത്തിയ സൂരജ് മണ്ഡലിനെയും കുടുംബത്തെയുമാണ് ആക്രമിച്ചത്.
 
 പെരുമ്പാവൂര്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പെരുമ്പാവൂര്‍ ഈസ്റ്റ് ഒക്കലിലെ വാടകവീട്ടിലേക്ക് സംഘം ചേര്‍ന്നെത്തിയാണ് പ്രദേശവാസികളായ ഒരു സംഘം യുവാക്കള്‍ സൂരജിനെയും ഭാര്യ സൊണാലിയേയും ക്രൂരമായി മര്‍ദിച്ചത്.

പട്ടികയും വടിയുമെല്ലാം ഉപയോഗിച്ചായിരുന്നു ആക്രമണം. അയല്‍പക്കത്തെ ചില യുവാക്കള്‍ സൊണാലിയോട് മോശമായി സംസാരിച്ചു. കൂട്ടത്തിലൊരാളുടെ വീട്ടില്‍ പോയി സൂരജ് ഇക്കാര്യം പരാതിപ്പെട്ടിരുന്നു. ഈ വൈരാഗ്യത്തിലാണ് വീട് കയറിയുള്ള ആക്രമണമെന്ന് സൂരജ് പറയുന്നു. സൂരജും സൊണാലിയും പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.