കൊച്ചിയിൽ 6 കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ 

6 കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ .ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്തിയ സംഭവത്തിൽ 2 ഇതര സംസ്ഥാന തൊഴിലാളികളെ പെരുമ്പാവൂർ പൊലീസ് പിടികൂടിയത് .

 

കൊച്ചി: 6 കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികൾ പിടിയിൽ .ഓട്ടോറിക്ഷയിൽ കഞ്ചാവ് കടത്തിയ സംഭവത്തിൽ 2 ഇതര സംസ്ഥാന തൊഴിലാളികളെ പെരുമ്പാവൂർ പൊലീസ് പിടികൂടിയത് . വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ കജോൾ ഷേയ്ക്ക്, നവാജ് ഷരീഫ് ബിശ്വാസ് എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. 

 ആലുവ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ പ്രതികൾ അവിടെനിന്ന് ഓട്ടോറിക്ഷയിൽ പെരുമ്പാവൂരിലേക്ക് കഞ്ചാവുമായി പോകുമ്പോഴാണ് പൊലീസ് പിടികൂടിയത്.