കൊച്ചിയിൽ ലഹരിയുമായി അഞ്ചുപേർ പിടിയിൽ

 

കൊച്ചി : നഗരത്തിൽ ലഹരിയുമായി പിടിയിലയാവരുടെ എണ്ണം കൂടുന്നു. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന്​ വെള്ളിയാഴ്ച മാത്രം അഞ്ചു പേരാണ്​ എം.ഡി.എം.എ, കഞ്ചാവ്​ തുടങ്ങിയവയുമായി പിടിയിലായത്​.

വി​ൽ​പ​ന​യാ​ക്കാ​യി എ​ത്തി​ച്ച ക​ഞ്ചാ​വു​മാ​യി യു​വ​തി അ​ട​ക്കം മൂ​ന്നു പേ​ർ പി​ടി​യി​ലായി. കൊ​ച്ചി ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ക്കു​ന്ന മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന ത​ട​യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 3.347 കി​ലോ ഗ്രീ​ൻ​സ് ക​ഞ്ചാ​വു​മാ​യി ക​ണ്ണൂ​ർ പു​റ​വ​യ​ൽ ചെ​മ്പ​ന​ൽ വീ​ട്ടി​ൽ ലി​ൻ​സ് ഐ​സ​ക് (31), മ​ട്ടാ​ഞ്ചേ​രി വ​ലി​യ​പ​റ​മ്പ് സി.​ടി. ത​ൻ​സി (26) എ​ന്നി​വ​രെ​യും ചേ​രാ​ന​ല്ലൂ​ർ ക​ണ്ടെ​യ്ന​ർ റോ​ഡ് ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 2.052 കി​ലോ ക​ഞ്ചാ​വു​മാ​യി പ​ശ്​​ചി​മ ബം​ഗാ​ൾ മു​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി പി​ന്റു ശൈ​ഖ് മൊ​ണ്ഡ​ലി​നെ​യും (31) ആ​ണ്​ പി​ടി​കൂ​ടി​യ​ത്.

നാ​ർ​ക്കോ​ട്ടി​ക് സെ​ൽ അ​സി. ക​മീ​ഷ​ണ​ർ കെ.​എ. അ​ബ്ദു​സ്സ​ലാ​മി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള​ള ഡാ​ൻ​സാ​ഫ് സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​ന​മ്പി​ള്ളി ന​ഗ​റി​ൽ​നി​ന്ന്​ രാ​സ​ല​ഹ​രി​യു​മാ​യി യു​വാ​വ്​ പി​ടി​യി​ലായി. മ​ര​ട് നെ​ട്ടൂ​ർ ചാ​ത്ത​ങ്കേ​രി പ​റ​മ്പ് വീ​ട്ടി​ൽ ഷ​ബീ​ഖി​നെ​യാ​ണ്​ (36) 7.61 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി എ​റ​ണാ​കു​ളം ടൗ​ൺ സൗ​ത്ത് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.