കൊച്ചിയിൽ നടിയെ പരസ്യമായി കടന്നുപിടിക്കാൻ ശ്രമം ; ഐടി കമ്പനി മാനേജർ അറസ്റ്റിൽ  

 സിനിമാനടിയെ പരസ്യമായി അപമാനിക്കാനും കടന്നുപിടിക്കാനും ശ്രമിച്ച ഐടി കമ്പനി മാനേജർ പിടിയിലായി. കതൃക്കടവ് സ്വദേശി വിപിൻ റോയിയെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. കാക്കനാട്ടെ പ്രമുഖ ഐടി സ്ഥാപനത്തിൽ മാനേജരായി ജോലി ചെയ്തുവരികയായിരുന്നു ഇയാൾ.
 

 കൊച്ചി: സിനിമാനടിയെ പരസ്യമായി അപമാനിക്കാനും കടന്നുപിടിക്കാനും ശ്രമിച്ച ഐടി കമ്പനി മാനേജർ പിടിയിലായി. കതൃക്കടവ് സ്വദേശി വിപിൻ റോയിയെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. കാക്കനാട്ടെ പ്രമുഖ ഐടി സ്ഥാപനത്തിൽ മാനേജരായി ജോലി ചെയ്തുവരികയായിരുന്നു ഇയാൾ.

കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം കലൂർ സ്റ്റേഡിയം പരിസരത്തുള്ള ഒരു സ്ഥാപനത്തിലേക്ക് നടി എത്തിയപ്പോഴായിരുന്നു സംഭവം. വിപിൻ നടിയെ പിന്തുടരുകയും ശല്യം ചെയ്യുകയും ചെയ്തതിന് പിന്നാലെയാണ് അതിക്രമം നടത്തിയത്. ഉടൻ തന്നെ നടി പോലീസിൽ പരാതി നൽകുകയും പോലീസ് അന്വേഷണം ഊർജിതമാക്കുകയും ചെയ്തു. കതൃക്കടവിലെ വീട്ടിലെത്തിയ പ്രതിയെ അവിടെ വെച്ചാണ് പോലീസ് പിടികൂടിയത്.

നേരിട്ടുള്ള അതിക്രമത്തിന് പുറമെ ഇയാൾ ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും നിരന്തരം ശല്യം ചെയ്യാറുണ്ടായിരുന്നു എന്ന് നടി പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. ഇത്രയും കാലം മറുപടി നൽകാതെ ഒഴിവാക്കി വിടുകയായിരുന്നുവെന്നും നടി വ്യക്തമാക്കി. സ്ത്രീത്വത്തെ അപമാനിക്കുക, സ്ത്രീയോട് അതിക്രമം നടത്തുക തുടങ്ങിയ ഗൗരവകരമായ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.