കി​ളി​മാ​നൂരിൽ വീട്ടിൽ അതിക്രമിച്ചുകയറി കാർ കത്തിച്ച കേസിൽ അമ്മയും മകനും അറസ്റ്റിൽ

 

കി​ളി​മാ​നൂ​ർ: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി കാ​ർ ക​ത്തി​ച്ച കേ​സി​ൽ മ​ക​നും മാ​താ​വും അ​റ​സ്റ്റി​ലാ​യി. ക​ഴി​ഞ്ഞ ന​വം​ബ​ർ 11ന് ​ആ​ലം​കോ​ട് ഹൈ​സ്കൂ​ളി​നു സ​മീ​പം ദാ​റു​ൽ ഹു​ദ വീ​ട്ടി​ൽ സ​ഫ​റു ദ്ദീ​ന്‍റെ വീ​ട്ടി​ലെ കാ​ർ ക​ത്തി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ​യാ​ണ് ന​ഗ​രൂ​ർ പൊ​ലീ സ് ​പി​ടി​കൂ​ടി​യ​ത്. വീ​ട്ടു​ട​മ​സ്ഥ​ന്‍റെ മ​ക​ളു​ടെ സ​ഹ​പാ​ഠി​യും മാ​താ​വു​മാ​ണ് പൊ​ലീ​സ് പി​ടി​യി​ലാ​യ​ത്.

മാ​താ​വി​ന് ഒ​പ്പം ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ എ​ത്തി​യാ​ണ് കാ​ർ ക​ത്തി​ച്ച​തെ​ന്നാ​ണ്​ കേ​സ്. കെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വി​ദ്യാ​ർ​ഥി​നി​യു​ടെ പി​താ​വി​നും പൊ​ള്ള​ലേ​റ്റി​രു​ന്നു.

ഇ​തി​നു​മു​മ്പും ഇ​വ​ർ ഈ ​വീ​ട്ടി​ലെ​ത്തി വി​ദ്യാ​ർ​ഥി​നി​യു​ടെ മാ​താ​വി​നെ ആ​ക്ര​മി​ച്ച​തി​ന് ന​ഗ​രൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. സ​മീ​പ​ത്തെ സി.​സി.​ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നു​മാ​ണ് പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞ​ത്. ആ​റ്റി​ങ്ങ​ൽ ഡി​വൈ. എ​സ്.​പി​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ന​ഗ​രൂ​ർ എ​സ്.​എ​ച്ച്.​ഒ അ​ജ​യ​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​താ​വി​നെ ആ​റ്റി​ങ്ങ​ൽ കോ​ട​തി​യി​ലും മ​ക​നെ ജു​വ​നൈ​ൽ കോ​ട​തി​യി​ലും ഹാ​ജ​രാ​ക്കി.