യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിച്ച്  കവർച്ച ചെയ്ത കേസിൽ ഗുണ്ടാത്തലവൻ അറസ്റ്റിൽ

 

ചാരുംമൂട്: യുവാവിനെ തട്ടിക്കൊണ്ടു പോയി മർദിച്ച് അവശനാക്കിയശേഷം മൊബൈൽ ഫോണും മോട്ടോർസൈക്കിളും കവർച്ചചെയ്ത കേസിൽ ഒളിവിലിരുന്ന ഗുണ്ടാത്തലവൻ അറസ്റ്റിൽ. തിരുവല്ല നിരണം സെൻട്രൽ ഭാഗത്ത് മുണ്ടനാരിൽ വീട്ടിൽ മുണ്ടനാരി അനീഷ് എന്ന എം.എ. അനീഷ് കുമാറിനെയാണ് (39) കഴിഞ്ഞ ദിവസം എറണാകുളത്തുനിന്ന് നൂറനാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഫെബ്രുവരി 18നാണ് അരുൺ കൃഷ്ണനെ തട്ടിക്കൊണ്ടു പോയി മർദിച്ചത്. കരിമാൻകാവ് ക്ഷേത്രത്തിലെ ഉത്സവം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് മറ്റൊരാളാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം. സംഘത്തിലെ മറ്റുള്ളവർ അറസ്റ്റിലായെങ്കിലും അനീഷ് ഒളിവിലായിരുന്നു.

ഇയാളെ പിടികൂടാൻ ജില്ല പൊലീസ് മേധാവി എം.പി. മോഹനചന്ദ്രൻ നായർ ചെങ്ങന്നൂർ ഡിവൈ.എസ്.പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം നിയോഗിക്കുകയായിരുന്നു.