കേരളത്തിലെ കലാലയങ്ങളിൽ വൻ കഞ്ചാവ് വേട്ട; പരിശോധന വ്യാപിപ്പിച്ച് പൊലീസ്
വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരിസരത്തും പൊലീസ് വ്യാപകമായി പരിശോധന നടത്തുന്നു
Mar 14, 2025, 16:38 IST

ഓപ്പറേഷൻ ഡി ഹണ്ടിൻ്റെ ഭാഗമായാണ് പരിശോധന
കേരളത്തിലെ കലാലയങ്ങളിൽ വൻ കഞ്ചാവ് വേട്ട; പരിശോധന വ്യാപിപ്പിച്ച് പൊലീസ്
തിരുവനന്തപുരം : സംസ്ഥാനത്തെ കോളേജുകളിൽ വൻ കഞ്ചാവ് വേട്ട. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പരിസരത്തും പൊലീസ് വ്യാപകമായി പരിശോധന നടത്തുന്നു. ഓപ്പറേഷൻ ഡി ഹണ്ടിൻ്റെ ഭാഗമായാണ് പരിശോധന. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോളേജ് ഹോസ്റ്റലുകൾ, കാൻ്റീനുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തുന്നത്. വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയാൻ ലക്ഷ്യമിട്ടാണ് നടപടി. എഡിജിപി മനോജ് എബ്രഹാമിന്റെ മേൽനോട്ടത്തിലാണ് പരിശോധന.