ക​ട്ട​പ്പ​നയിൽ പോക്​സോ കേസിൽ പ്രതിക്ക് 40 വർഷം കഠിന തടവും 50,000 രൂപ പിഴയും

 

ക​ട്ട​പ്പ​ന : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​ന് 40 വ​ർ​ഷം ക​ഠി​ന ത​ട​വും 50,000 രൂ​പ പി​ഴ​യും. ക​ൽ​ക്കൂ​ന്ത​ൽ വി​ല്ലേ​ജ് പ​ച്ച​ടി ക​ര​യി​ൽ ഉ​മ്മാ​ക്ക​ട ഭാ​ഗ​ത്ത് കാ​രി​ക്കു​ന്നേ​ൽ വീ​ട്ടി​ൽ വി​ൽ​സ​ണെ​യാ​ണ്​ (42) ക​ട്ട​പ്പ​ന പോ​ക്സോ കോ​ട​തി ജ​ഡ്ജി വി. ​മ​ഞ്ജു ശി​ക്ഷി​ച്ച​ത്.

നെ​ടു​ങ്ക​ണ്ടം പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ 2013ൽ ​ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ശി​ക്ഷ. വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ്​ 20 വ​ർ​ഷം വീ​തം 40 വ​ർ​ഷം ക​ഠി​ന ത​ട​വും 50,000 രൂ​പ പി​ഴ​യും ശി​ക്ഷി​ച്ച​ത്. ശി​ക്ഷ ഒ​ന്നി​ച്ച്​ അ​നു​ഭ​വി​ച്ചാ​ൽ മ​തി. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡ്വ. സു​സ്മി​ത ജോ​ൺ ഹാ​ജ​രാ​യി.