കാട്ടാക്കടയിൽ വിവാഹ സൽക്കാരത്തിനിടെ  സംഘർഷം ; സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർക്ക് വെട്ടേറ്റു

കാട്ടാക്കടയിൽ വിവാഹ സൽക്കാരത്തിനിടെയുണ്ടായ സംഘർഷത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ളവർക്ക് വെട്ടേറ്റു. തോട്ടമ്പറ ബ്രാഞ്ച് സെക്രട്ടറി മനു, അമൽ, മഹേഷ്, ശരത് എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു ബ്രാഞ്ച് സെക്രട്ടറിയായ മനു, ഇയാളുടെ സഹോദരൻ ഷിനു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
 

 തിരുവനന്തപുരം: കാട്ടാക്കടയിൽ വിവാഹ സൽക്കാരത്തിനിടെയുണ്ടായ സംഘർഷത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ളവർക്ക് വെട്ടേറ്റു. തോട്ടമ്പറ ബ്രാഞ്ച് സെക്രട്ടറി മനു, അമൽ, മഹേഷ്, ശരത് എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു ബ്രാഞ്ച് സെക്രട്ടറിയായ മനു, ഇയാളുടെ സഹോദരൻ ഷിനു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. എട്ടുപേരടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്. പരിക്കേറ്റവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് തുടർനടപടികൾ ആരംഭിച്ചു.

മുൻവൈരാഗ്യമാണ് ഈ അക്രമസംഭവത്തിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. നേരത്തെ കാട്ടാക്കടയിൽ നടന്ന പുസ്തകമേളയ്ക്കിടെ ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം ഈ വൈരാഗ്യം മനസ്സിൽ വെച്ചാണ് വിവാഹ സൽക്കാര വേദിയിൽ വെച്ച് പ്രതികൾ ആക്രമണം അഴിച്ചുവിട്ടത്. പ്രദേശത്ത് സംഘർഷസാധ്യത മുൻനിർത്തി പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പരിക്കേറ്റവരുടെ ആരോഗ്യനിലയിൽ ഉൾപ്പെടെ പോലീസ് കൂടുതൽ പരിശോധനകൾ നടത്തി വരികയാണ്.