വീട്ടിലെ ടി.വി തകരാറായി ; വീട്ടമ്മ മനംനൊന്ത് തീകൊളുത്തി ജീവനൊടുക്കി  

 

കാസർകോട്: വീട്ടിലെ ടി.വി തകരാറായതിൽ മനംനൊന്ത വീട്ടമ്മ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി.കാസർകോട് മഞ്ചേശ്വരത്ത് ഇന്ന് രാവിലെയാണ് സംഭവം. കാശിമഠം ഗുഡ്ഡയിലെ പരേതനായ യോഗേഷ് പ്രഭുവിന്റെ ഭാര്യ സാവിത്രി പ്രഭു (65)വാണ് മരിച്ചത്. വീട്ടിലെ ടെലിവിഷൻ തകരാറിലായ മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക നിഗമനം. 

എല്ലാ ദിവസവും എഴുന്നേറ്റ ഉടൻ ടി.വി കാണുന്ന സ്വഭാവക്കാരിയാണ് സാവിത്രി. എന്നാൽ രണ്ട് ദിവസമായി ടി.വി തകരാറിലായിരുന്നു. ഇതിന്റെ വിഷമം ഇവർക്ക് ഉണ്ടായിരുന്നതായാണ് പറയുന്നത്. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.