കാസർകോട് വീട്ടമ്മയെ ലൈംഗിക പീഡനത്തിന് ഇരയാക്കി ; സിപിഎം നേതാവിനെതിരെ കേസ്
കാസർകോട് വീട്ടമ്മയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി. സംഭവത്തിൽ സിപിഎം നേതാവിനെതിരെ കേസെടുത്തു.കുമ്പള മുൻ ഏരിയ സെക്രട്ടറി സുധാകരൻ മാസ്റ്റർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
Jan 15, 2026, 20:42 IST
കാസർകോട് വീട്ടമ്മയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി. സംഭവത്തിൽ സിപിഎം നേതാവിനെതിരെ കേസെടുത്തു.കുമ്പള മുൻ ഏരിയ സെക്രട്ടറി സുധാകരൻ മാസ്റ്റർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
നിലവിൽ ഇയാൾ എൻമകജെ പഞ്ചായത്ത് അംഗമാണ്. 1995 മുതൽ ലൈംഗിക പീഡനം നടത്തിയെന്നാണ് വീട്ടമ്മയുടെ പരാതി. ഡിജിപിയുടെ നിർദേശപ്രകാരം കാസർകോട് വനിതാ പൊലീസാണ് കേസെടുത്തത്.