ഇ​ര​വി​പു​രത്ത്  കാണിക്കവഞ്ചിയിൽനിന്ന് പണം കവര്‍ന്ന പ്രതികള്‍ പിടിയില്‍

 

ഇ​ര​വി​പു​രം: കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​ത്തു​റ​ന്ന് പ​ണം ക​വ​ര്‍ച്ച ന​ട​ത്തി​യ പ്ര​തി​ക​ള്‍ പൊ​ലീ​സ് പി​ടി​യി​ലാ​യി. ഇ​ര​വി​പു​രം കാ​ക്ക​ത്തോ​പ്പി​ല്‍ സി​ല്‍വി നി​വാ​സി​ല്‍ റി​ച്ചി​ന്‍ (23), കു​രീ​പ്പു​ഴ അ​ശ്വ​തി ഭ​വ​നി​ല്‍ രാ​ഹു​ല്‍ (22), തി​രു​മു​ല്ല​വാ​രം അ​ന​സ് വി​ല്ല​യി​ല്‍ സെ​യ്ദാ​ലി(20) എ​ന്നി​വ​രാ​ണ് ഇ​ര​വി​പു​രം പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

കാ​രി​ക്കു​ഴി മാ​ട​ന്‍ ന​ട​രാ​ജ​മൂ​ര്‍ത്തി ക്ഷേ​ത്ര​ത്തി​ലെ മൂ​ന്ന് വ​ഞ്ചി​ക​ളാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ല്‍ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം ന​ട​ത്തി​യ​ത്. ക്ഷേ​ത്ര​ചു​മ​ത​ല​ക്കാ​ര്‍ ഇ​ര​വി​പു​രം സ്റ്റേ​ഷ​നി​ല്‍ ന​ല്‍കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സ്​ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും നി​ര​വ​ധി സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ച് പ്ര​തി​ക​ളെ ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു. പി​ടി​യി​ലാ​യ റി​ച്ചി​നെ​തി​രെ നി​ര​വ​ധി മോ​ഷ​ണ​കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്.