ദുബായിൽ 38 കോടിയുടെ ഐഫോണുകൾ തട്ടിയെടുത്തു ; അഞ്ച് മലയാളികൾക്കെതിരെ കേസ്
ദുബായ് ദേരയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നിന്ന് 38 കോടി രൂപ വിലമതിക്കുന്ന ഐഫോണുകൾ വ്യാജരേഖകളും സീലുകളും നിർമ്മിച്ച് തട്ടിയെടുത്ത കേസിൽ അഞ്ച് മലയാളികൾ
Oct 15, 2026, 19:44 IST
കാസർകോട്: ദുബായ് ദേരയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നിന്ന് 38 കോടി രൂപ വിലമതിക്കുന്ന ഐഫോണുകൾ വ്യാജരേഖകളും സീലുകളും നിർമ്മിച്ച് തട്ടിയെടുത്ത കേസിൽ അഞ്ച് മലയാളികൾക്കെതിരെ കാസർകോട് ടൗൺ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കാസർകോട് നെല്ലിക്കുന്ന് സ്വദേശിയും ചെർക്കള ബാലനടുക്കയിൽ താമസക്കാരനുമായ എൻ.എ. അബ്ദുൽ റൗഫിന്റെ പരാതിയിലാണ് നടപടി.
അബ്ദുൽ റൗഫും ബന്ധുവായ പങ്കാളിയും ചേർന്ന് ദുബായ് ദേരയിൽ നടത്തുന്ന 'മില്ലീനിയം ഗിഫ്റ്റ് ട്രേഡിങ്' എന്ന സ്ഥാപനത്തിൽ നിന്നാണ് 2022 ഒക്ടോബർ 22 മുതൽ 2023 ഒക്ടോബർ 28 വരെയുള്ള കാലയളവിൽ തട്ടിപ്പ് നടന്നത്. സ്ഥാപനത്തിൽ നിന്ന് മൊത്തവിലയ്ക്ക് ഐഫോണുകൾ വാങ്ങിയ ശേഷം, പണം അടച്ചതായി കാണിക്കുന്ന വ്യാജ രേഖകളും സീലുകളും ഉപയോഗിച്ച് ഫോണുകൾ കൈക്കലാക്കി ദുബായിൽ തന്നെ വിൽപന നടത്തി വഞ്ചിച്ചുവെന്നാണ് പരാതി.