15 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവം : ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
15 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ.
Jan 13, 2026, 19:44 IST
കൊച്ചി:15 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. പെരുമ്പാവൂരിലാണ് സംഭവം. അസം സ്വദേശി മുസിബുർ റഹ്മാൻ ആണ് പെരുമ്പാവൂരിൽ പിടിയിലായത്. ഇതര സംസ്ഥാന തൊഴിലാളിയുടെ 15വയസുള്ള മകളാണ് പീഡനത്തിനിരയായത്.
നാട്ടിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് പ്രതി പൊലീസിൻറെ പിടിയിലായത്. ട്രെയിനിൽ നിന്നാണ് പൊലീസ് മുസിബുർ റഹ്മാനെ പിടികൂടിയത്. കുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പോക്സോ വകുപ്പുകളടക്കം പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.