സാദിഖലി തങ്ങളെ അപമാനിച്ച് എഫ്ബി പോസ്റ്റ്; കേസെടുത്ത് സൈബർ പോലിസ്

 

 ആലക്കോട്: മുസ്ലിംലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട്   സയ്യിദ് സാദിഖലി  ശിഹാബ് തങ്ങളുടെ ഫോട്ടോ മോർഫ് ചെയ്ത് സമൂഹത്തിൽ ലഹളയുണ്ടാക്കണമെന്ന ചിന്തയോടെ ഫേസ് ബുക്കിൽ പോസ്റ്റ് പങ്കുവെച്ചതിന് കേസ്.

കാസർഗോട്ടെ അബൂബക്കൽ ഉറുമി മുഹമ്മദ് എന്നയാളുടെ പേരിലാണ് കണ്ണൂർ റൂറൽ സൈബർ ക്രൈം പോലീസ് കേസെടുത്തത്. 
ഇൻസ്‌പെക്ടർ കെ. സുഭാഷ്ബാബുവിന്റെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. 

ആഗസ്റ്റ് 25നാണ്  കേസിനാസ്പദമായ സംഭവം. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ മോർഫ് ചെയ്ത ഫോട്ടോക്ക് മുകളിൽ ഓണപ്പാട്ടുകൾ എന്ന പുസ്തകം തുറന്നുവെച്ചുള്ള ഫോട്ടോക്ക് മുകളിൽ മുസ്ലിം പെൺകുട്ടികൾ ഓണം ആഘോഷിക്കുന്നത് പരാതി പറയാൻ പാണക്കാട്ട് തറവാട്ടിലേക്ക് സമസ്ത നേതാക്കൾ ചെന്നപ്പോൾ, നാളെ റീൽ എടുക്കാനുള്ള ഓണപ്പാട്ട് പഠിച്ചോണ്ടിരിക്കുന്ന തങ്ങൾ എന്നുള്ള അടിക്കുറിപ്പോടെയാണ് ഫേസ് ബുക്കിൽ അബൂബക്കർ ഉറുമി മുഹമ്മദ് പോസ്റ്റ്പങ്കുവെച്ചത്. പയ്യന്നൂർ രാമന്തളി വടക്കുമ്പാട്ടെ അലീമ മൻസിലിൽ അഡ്വ.സബീർ ഹമീദിന്റെ പരാതിയിലാണ് കേസെടുത്തത്.