ഇടുക്കിയിൽ യുവാവിന് കുത്തേറ്റു
Jun 10, 2025, 18:39 IST
ഇടുക്കി: മുരിക്കാശ്ശേരിയിൽ യുവാവിന് കുത്തേറ്റു. മുരിക്കാശ്ശേരി സ്വദേശി അലക്സ് തോമസിന് നേരെയാണ് ആക്രമണം ഉണ്ടായത്. അയക്കാൽക്കാരൻ ഡിനിൽ കൈതക്കലാണ് യുവാവിനെ കുത്തിപരിക്കേൽപ്പിച്ചത്. വീടിന് സമീപം ഫോണിൽ സംസാരിച്ച് നിൽക്കുകയായിരുന്ന യുവാവിനെ യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു മദ്യ ലഹരിയിൽ എത്തിയ മൂന്നംഗം സംഘം കുത്തിപരിക്കേൽപ്പിച്ചത്.
അതേസമയം ആക്രമണത്തിൽ പരിക്കേറ്റ അലക്സിനെ സഹോദരൻ മാർട്ടിനാണ് ആദ്യം കണ്ടത്. തുടർന്ന് പ്രതികൾ സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ അലക്സിനെ തൊടുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.