ഇടുക്കിയിൽ സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ്
Apr 20, 2026, 20:26 IST
കട്ടപ്പന: ഇടുക്കി ഇരട്ടയാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ സുഹൃത്തിനെ കൊലപ്പെടുത്തി യുവാവ്. ഇടുക്കി ഇരട്ടയാർ വയലുങ്കൽ സ്വദേശി രാഹുൽ സണ്ണി(30)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്തായ ഇരട്ടയാർ ചക്കക്കാനം സ്വദേശി വള്ളോപ്പള്ളിയിൽ സജയനെ പോലിസ് കസ്റ്റഡിയിലെടുത്തു. മദ്യപിക്കുന്നതിനിടെ സുഹൃത്തുക്കൾ തമ്മിൽ തർക്കമുണ്ടാകുകയും അത് കൈയാങ്കളിയിൽ അവസാനിക്കുകയുമായിരുന്നു.
തർക്കത്തിന് പിന്നാലെ സജയൻ സുഹൃത്തായ രാഹുൽ സണ്ണിയെ കൊലപ്പെടുത്തുകയായിരുന്നു. രാഹുലിനെ ക്രൂരമായി മർദിച്ച് അവശനാക്കിയ ശേഷം കഴുത്തിൽ തുണി കെട്ടി മുറുക്കിയാണ് സജയൻ മരണം ഉറപ്പാക്കിയത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോകാൻ ശ്രമിച്ച സജയനെ പോലിസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.