ഇടുക്കി തൊടുപുഴയിലെ കൊലപാതകം ; ആസൂത്രണം മൂന്നു ദിവസം
തൊടുപുഴയിലെ കൊലപാതക കേസില്‍ പ്രതിയായ ജോമിനും ബിജുവിനോട് വിരോധമുണ്ടായതായി കണ്ടെത്തൽ

ബിജുവിനെ ലക്ഷ്യമിട്ട് മാർച്ച് 15 നാണ് പ്രതികള്‍ എത്തിയത്
ഇടുക്കി : തൊടുപുഴയിലെ കൊലപാതക കേസില്‍ പ്രതിയായ ജോമിനും ബിജുവിനോട് വിരോധമുണ്ടായതായി കണ്ടെത്തൽ. ചെറുപുഴയിലെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ജോമിന് ഒരു ലക്ഷം രൂപയോളം ബിജു നല്‍കാന്‍ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.
ബിജുവിനെ ലക്ഷ്യമിട്ട് മാർച്ച് 15 നാണ് പ്രതികള്‍ എത്തിയത്. ബിജുവിന്റെ ഓരോ ദിവസത്തെയും നീക്കങ്ങള്‍ പ്രതികള്‍ സമയമെടുത്ത് നിരീക്ഷിച്ചു. 19ന് രാത്രി തട്ടിക്കൊണ്ടുപോകാന്‍ ആയിരുന്നു നീക്കം. എന്നാൽ, പ്രതികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ബിജു നേരത്തെ വീട്ടില്‍ മടങ്ങി എത്തി.
അന്ന് രാത്രി മുഴുവന്‍ പ്രതികള്‍ ബിജുവിന്റെ വീടിന് സമീപം തങ്ങുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിക്ക് അലാറം വെച്ച് ഉണര്‍ന്ന് ബിജുവിന്റെ സ്‌കൂട്ടറിനെ പിന്തുടര്‍ന്ന പ്രതികള്‍ വാഹനം തടഞ്ഞുനിര്‍ത്തി വലിച്ചുകയറ്റുകയായിരുന്നു.