യുവതിയെ ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം ; ഭർത്താവ് അറസ്റ്റിൽ

 

യുവതിയെ ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. മനക്കൊടിയിൽ വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം പൊന്നാനി കോട്ടത്തറ സ്വദേശിനി കളരിപറമ്പിൽ വീട്ടിൽ അമൃത (23) യ്ക്കാണ് വെട്ടേറ്റത്. 

സംഭവത്തിൽ ഭർത്താവായ മലപ്പുറം എടപ്പാൾ സ്വദേശി കളരിപറമ്പിൽ ജിതിൻ പ്രകാശിനെ (24) തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലണമെന്ന ഉദ്ദേശത്തോടെ ജിതിൻ പ്രകാശ് വെട്ടിപ്പരുക്കേൽപ്പിക്കുകയായിരുന്നു. ഒരു കാൽ അറ്റ നിലയിലാണ്.