ഹരിയാനയിൽ ഭാര്യയുടെ അവിഹിതം കണ്ടെത്തിയ ഭർത്താവ് വാടകക്കാരനെ ജീവനോടെ കുഴിച്ചിട്ടു
Mar 26, 2025, 19:38 IST

ഹരിയാന : ഭാര്യക്ക് മറ്റൊരാളുമായി പ്രണയബന്ധമുണ്ടെന്ന് മനസിലാക്കിയതിനെ തുടർന്ന് ഭർത്താവ് വാടകക്കാരനെ ജീവനോടെ കുഴിച്ചിട്ടു. ഹർദീപ് എന്നയാളാണ് സുഹൃത്തുക്കളുടെ സഹായത്തോടെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ജഗ്ദീപിനെ തട്ടിക്കൊണ്ടുപോയി ഏഴ് അടി താഴ്ചയുള്ള കുഴിയിൽ ജീവനോടെ കുഴിച്ചിട്ടത്.
2024 ഡിസംബർ 24 നാണ് റോഹ്തക്കിലെ ബാബ മസ്ത്നാഥ് സർവകലാശാലയിൽ യോഗ അധ്യാപകനായ ജഗ്ദീപിനെ കാണാതായത്. പത്തു ദിവസം കഴിഞ്ഞ്, ജനുവരി 3-ന് ജഗ്ദീപിനെ കാണാനില്ലെന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. എന്നാൽ അന്വേഷണത്തിൽ യാതൊരു പുരോഗതി ഉണ്ടായില്ല. സംഭവം നടന്ന് കൃത്യം മൂന്ന് മാസങ്ങൾക്ക് ശേഷം, 2025 മാർച്ച് 24-ന് ജഗ്ദീപിൻ്റെ മൃതദേഹം പൊലീസ് കണ്ടെത്തി.