ഗുരുവായൂര്‍ ക്ഷേത്ത്രിന് സമീപം നടപ്പാതയിൽ മുറുക്കിത്തുപ്പിയത് ചോദ്യം ചെയ്തു; വാക്കുതർക്കത്തിനിടെ തമിഴ്നാട് സ്വദേശിക്ക് തലക്കടിയേറ്റു
ഗുരുവായൂര്‍ ക്ഷേത്ത്രിന് സമീപം നടപ്പാതയില്‍ മുറുക്കിത്തുപ്പിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ തമിഴ്‌നാട് സ്വദേശിക്ക് തലക്കടിയേറ്റു. തമിഴ്‌നാട് സ്വദേശി അറുമുഖനാണ് തലക്കടിയേറ്റത്
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ത്രിന് സമീപം നടപ്പാതയില്‍ മുറുക്കിത്തുപ്പിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ തമിഴ്‌നാട് സ്വദേശിക്ക് തലക്കടിയേറ്റു. തമിഴ്‌നാട് സ്വദേശി അറുമുഖനാണ് തലക്കടിയേറ്റത്.സംഭവത്തില്‍ ആലുവ തോട്ടക്കാട്ടുക്കര പല്ലടത്ത് ശിവശങ്കരന്‍ പണിക്കരെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കിഴക്കേനടയില്‍ മള്‍ട്ടിലെവല്‍ കാര്‍പാര്‍ക്കിങ്ങിന് സമീപം നടപ്പാതയിലാണ് സംഭവം. നടപ്പാതയില്‍ ഇരുന്ന് കൈനോട്ടം നടത്തുന്നതാണ് ശിവശങ്കരന്‍ പണിക്കരുടെ ജോലി. ഇയാള്‍ ഇവിടെയിരുന്ന് മുറുക്കിത്തുപ്പിയത് അറുമുഖന്‍ ചോദ്യം ചെയ്തതോടെ വാക്ക് തര്‍ക്കമായി. ഇതിനിടെ റോഡരികില്‍ കിടന്നിരുന്ന കല്ലെടുത്ത് അറുമുഖന്റെ തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അറുമുഖന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഗുരുവായൂര്‍ ടെമ്പിള്‍ എസ്.എച്ച്.ഒ. കെ.ജി. ജയപ്രദീപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ശിവശങ്കരന്‍ പണിക്കരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.