മുംബൈയിൽ ജൂവലറി ഉടമയുടെ 5.53 കോടിയുടെ സ്വർണം തീവണ്ടിയിൽ കൊള്ളയടിച്ചു

സോളാപുരിൽനിന്ന് മുംബൈയിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ ഉറങ്ങിപ്പോയ സ്വർണ വ്യാപാരിയുടെ 5.53 കോടി രൂപയുടെ സ്വർണം കൊള്ളയടിച്ചു. സോളാപുരിൽനിന്ന് മുംബൈയിലേക്ക് സിദ്ധേശ്വർ എക്സ്‌പ്രസ് ട്രെയിനിൽ വ്യാപാരി  യാത്രചെയ്യുമ്പോഴാണ് സംഭവം.
 

മുംബൈ: സോളാപുരിൽനിന്ന് മുംബൈയിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ ഉറങ്ങിപ്പോയ സ്വർണ വ്യാപാരിയുടെ 5.53 കോടി രൂപയുടെ സ്വർണം കൊള്ളയടിച്ചു. സോളാപുരിൽനിന്ന് മുംബൈയിലേക്ക് സിദ്ധേശ്വർ എക്സ്‌പ്രസ് ട്രെയിനിൽ വ്യാപാരി  യാത്രചെയ്യുമ്പോഴാണ് സംഭവം.

കല്യാൺ ഗവൺമെന്റ് റെയിൽവേ പോലീസ് (ജിആർപി) പറയുന്നതനുസരിച്ച്, വ്യാപാരി 4,456 ഗ്രാം സ്വർണാഭരണങ്ങൾ അടങ്ങിയ രണ്ട് ട്രോളി ബാഗുകൾ ചെയിൻ ഉപയോഗിച്ച് തന്റെ സീറ്റിനടിയിൽ പൂട്ടിവെച്ചിരുന്നു. ഉറങ്ങിയപ്പോഴായിരുന്നു മോഷണം. വ്യാപാരി ഉണർന്നപ്പോൾ രണ്ട് ബാഗുകളും നഷ്ടപ്പെട്ടതായി കണ്ടെത്തി.

പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചതായി റെയിൽവേ പോലീസ് അറിയിച്ചു. യാത്രക്കാരുടെ പട്ടിക, റൂട്ടിലെ പ്രധാന സ്റ്റേഷനുകളിൽനിന്നുള്ള സിസിടിവി ദൃശ്യങ്ങൾ എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്.