കൽപ്പറ്റയിൽ മുളകുപൊടി വിതറി വയോധികയുടെ സ്വർണാഭരണം കവർന്നു ; പ്രതി പിടിയിൽ
Jan 12, 2026, 19:25 IST
വയനാട്ടിലെ കൽപ്പറ്റയിൽ മുളകുപൊടി വിതറി വയോധികയുടെ സ്വർണാഭരണം കവർച്ച ചെയ്തയാൾ പിടിയിൽ.നടവയൽ ചീങ്ങോട് പുഞ്ചയിൽ വീട്ടിൽ പി.കെ ജിനേഷ്(37)നെയാണ് ബത്തേരി സബ് ഡിവിഷൻ ഡിവൈ.എസ്.പി കെ.ജെ ജോൺസന്റെ നേതൃത്വത്തിൽ കേണിച്ചിറ പൊലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ ഒന്നാം തീയ്യതി ഉച്ച കഴിഞ്ഞാണ് സംഭവം.
നടവയൽ അയനിമൂലയിൽ സഹോദരിയുടെ വീട്ടിൽ താമസിച്ചു വരുന്ന വയോധികയുടെ മുഖത്ത് മുളകുപൊടി വിതറിയ ശേഷമാണ് പ്രതി ഇവരുടെ കഴുത്തിൽ കിടന്ന 2 പവൻ തൂക്കമുള്ള മാലയുടെ പകുതിയോളം പൊട്ടിച്ചു കടന്നു കളഞ്ഞത്.