പാലക്കാട് കഞ്ചാവ് കേസിൽ പ്രതിക്ക് കഠിനതടവും പിഴയും

 
പാ​ല​ക്കാ​ട് : ക​ഞ്ചാ​വ് ക​ട​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് അ​ഞ്ചു​വ​ർ​ഷം ക​ഠി​ന​ത​ട​വും ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ. കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​യ പൊ​ള്ളാ​ച്ചി, കോ​ടൂ​ർ റോ​ഡ്, ശു​ലേ​ശ്വ​രം പ​ട്ടി, എ​ൻ.​ജി.​ഒ കോ​ള​നി, അ​ഷ​റ​ഫ​ലി (40) എ​ന്ന​യാ​ളെ​യാ​ണ് പാ​ല​ക്കാ​ട് സെ​ക്ക​ൻ​ഡ് അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി ഡി. ​സു​ധീ​ർ ഡേ​വി​ഡ് അ​ഞ്ചു​വ​ർ​ഷം ക​ഠി​ന ത​ട​വും ഒ​ര ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ച​ത്. പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു​വ​ർ​ഷം കൂ​ടി അ​ധി​ക ത​ട​വും അ​നു​ഭ​വി​ക്ക​ണം.
2016 ഒ​ക്ടോ​ബ​ർ 14ന് ​വൈ​കീ​ട്ട് 4.25നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഒ​ന്നും ര​ണ്ടും പ്ര​തി​ക​ൾ പാ​ല​ക്കാ​ട് സി​വി​ൽ സ്റ്റേ​ഷ​നു​സ​മീ​പം ടി.​എ​ൻ 41 എ.​സി 3672 ന​മ്പ​ർ കാ​റി​ൽ 10 കി​ലോ ഗ്രാം ​ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തു​ന്ന​തി​നാ​യി കൊ​ണ്ടു​വ​ന്ന​ത്. അ​ന്ന​ത്തെ ടൗ​ൺ സൗ​ത്ത് എ​സ്.​ഐ സു​ജി​ത്ത് കു​മാ​ർ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സു​രേ​ഷ് ബാ​ബു, വി​ജ​യ​കു​മാ​ർ, എ​സ്.​സി.​പി.​ഒ ദീ​പു, സ​ജീ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം പി​ടി​കൂ​ടു​കാ​യാ​യി​രു​ന്നു.