ഇടുക്കിയിൽ കഞ്ചാവ് കേസിൽ അറസ്റ്റിലായ യുവതിക്ക് മൂന്നുവർഷം കഠിന തടവ്
മുട്ടം: കഞ്ചാവ് കേസിൽ യുവതിക്ക് മൂന്നുവർഷം കഠിന തടവും പിഴയും. കോട്ടയം കോത്തല കരയിൽ ചൊറിക്കാവുങ്കൽ ജോമിനി തോമസിനെയാണ് (42) മൂന്നുവർഷം കഠിന തടവിനും 25,000 രൂപ പിഴ അടക്കാനും തൊടുപുഴ എൻ.ഡി.പി.എസ് സ്പെഷൽ കോടതി ജഡ്ജ് കെ.എൻ. ഹരികുമാർ ശിക്ഷിച്ചത്. 2018 ഏപ്രിൽ ഒന്നിനാണ് കേസിനാസ്പദമായ സംഭവം. രണ്ട് കിലോ കഞ്ചാവ് കൈവശംവെച്ച് കടത്തിക്കൊണ്ടുവന്നു എന്നതാണ് കേസ്.
കോട്ടയം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നാർകോട്ടിക് സ്പെഷൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറായിരുന്ന എച്ച്. നൂറുദ്ദീനാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി എൻ.ഡി.പി.എസ് കോടതി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ബി. രാജേഷ് ഹാജരായി.