സ്‌കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി തായലങ്ങാടി സ്വദേശി അറസ്റ്റിൽ

 

 കാസർകോട്: സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 69.510 ഗ്രാം കഞ്ചാവുമായി തായലങ്ങാടി സ്വദേശി അറസ്റ്റിൽ. കെഇ വളപ്പിലെ അബ്ദുൽ ഖാദറി (54)നെയാണ് കാസർകോട് ടൗൺ പൊലീസ് ഇൻസ്‌പെക്ടർ മെൽബിൻ ജോസ് അറസ്റ്റു ചെയ്തത്. 

തിങ്കളാഴ്ച രാത്രി 9 മണിയോടെ നെല്ലിക്കുന്ന് ലൈറ്റ് ഹൗസിന് സമീപത്തു വച്ചാണ് ഇയാൾ അറസ്റ്റിലായത്. ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തി വരുന്നതിനിടയിൽ എത്തിയ സ്‌കൂട്ടർ തടഞ്ഞു നിർത്തി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയതെന്ന് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നു.