കോട്ടയത്ത് കഞ്ചാവുമായി യുവാവ് പിടിയിൽ
കോട്ടയം: വിൽപനക്ക് പൊതികളാക്കുന്നതിനിടയിൽ ഒരു കിലോയിൽ അധികം കഞ്ചാവുമായി യുവാവ് പിടിയിൽ. തിരുവാർപ്പ് പത്തിൽ വീട്ടിൽ താരിഫ് (20) ആണ് അറസ്റ്റിലായത്.
Nov 24, 2024, 20:49 IST
കോട്ടയം: വിൽപനക്ക് പൊതികളാക്കുന്നതിനിടയിൽ ഒരു കിലോയിൽ അധികം കഞ്ചാവുമായി യുവാവ് പിടിയിൽ. തിരുവാർപ്പ് പത്തിൽ വീട്ടിൽ താരിഫ് (20) ആണ് അറസ്റ്റിലായത്.
ഇയാൾക്കൊപ്പമുണ്ടായിരുന്ന നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയും ജില്ലയിലെ പ്രധാന കഞ്ചാവ് കച്ചവടക്കാരനുമായ കൊച്ചുപറമ്പിൽ വീട്ടിൽ ബാദുഷ ഷാഹുലിനെ പിടികൂടാനായില്ല. ഇയാളെ രണ്ടാം പ്രതിയാക്കി കേസെടുത്തു.