വിദേശവനിതകളെ മനുഷ്യക്കടത്തിലൂടെ എത്തിച്ച് പെൺവാണിഭം ; തിരുവനന്തപുരത്ത് സംഘം പിടിയിൽ

 തലസ്ഥാനത്ത് വിദേശവനിതകളെ മനുഷ്യക്കടത്തിലൂടെ എത്തിച്ച് പെൺവാണിഭം നടത്തിവന്ന സംഘത്തെ തുമ്പ പോലീസ് പിടികൂടി. അണ്ടൂർക്കോണം സ്വദേശി ആസിഫ് (28), തോന്നയ്ക്കൽ സ്വദേശി അദീഷ് കൃഷ്ണൻ (28) എന്നീ മലയാളികളും തായ്‌ലാൻഡ് സ്വദേശിനികളായ സിരിലക്ക് (42), സുകന്യ (29) എന്നിവരുമാണ് അറസ്റ്റിലായത്.
 

 തലസ്ഥാനത്ത് വിദേശവനിതകളെ മനുഷ്യക്കടത്തിലൂടെ എത്തിച്ച് പെൺവാണിഭം നടത്തിവന്ന സംഘത്തെ തുമ്പ പോലീസ് പിടികൂടി. അണ്ടൂർക്കോണം സ്വദേശി ആസിഫ് (28), തോന്നയ്ക്കൽ സ്വദേശി അദീഷ് കൃഷ്ണൻ (28) എന്നീ മലയാളികളും തായ്‌ലാൻഡ് സ്വദേശിനികളായ സിരിലക്ക് (42), സുകന്യ (29) എന്നിവരുമാണ് അറസ്റ്റിലായത്. കുളത്തൂർ കട്ടേലയിലുള്ള ഒരു വാടകക്കെട്ടിടം കേന്ദ്രീകരിച്ച് അനാശാസ്യപ്രവർത്തനങ്ങൾ നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.

പിടിയിലായ തായ്‌ലാൻഡ് സ്വദേശിനികൾക്ക് രാജ്യത്ത് തങ്ങാൻ ആവശ്യമായ വിസയോ മറ്റ് ഔദ്യോഗിക രേഖകളോ ഇല്ലെന്ന് പോലീസ് വ്യക്തമാക്കി. നിയമവിരുദ്ധമായി ഇവർക്ക് താമസസൗകര്യം ഒരുക്കി നൽകിയാണ് സംഘം അനാശാസ്യപ്രവർത്തനങ്ങൾ നടത്തിയിരുന്നത്. അതേസമയം, മതിയായ രേഖകൾ ഉണ്ടായിരുന്ന മറ്റൊരു യുവതിയെ കസ്റ്റഡിയിലെടുത്ത ശേഷം പോലീസ് വിട്ടയച്ചു. വിദേശ വനിതകളെ ഉൾപ്പെടെ ഉപയോഗപ്പെടുത്തി നടത്തിയ ഈ സംഘടിത മനുഷ്യക്കടത്തിനെക്കുറിച്ച് പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.