പാലക്കാട് ഓണ്‍ലൈന്‍ ചാനലിന്റെ പേരില്‍ തട്ടിപ്പ്:യുവാവ് അറസ്റ്റില്‍
ചിറ്റൂരില്‍ ഓണ്‍ലൈന്‍ ചാനലിന്റെ പേരില്‍ ലോട്ടറി വ്യാപാരികളില്‍ നിന്ന് പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. പൊല്‍പ്പുള്ളി സ്വദേശി കൃഷ്ണപ്രസാദിനെയാണ് മീനാക്ഷീപുരം പോലീസ് അറസ്റ്റ് ചെയ്തത്
Aug 31, 2026, 08:52 IST
പാലക്കാട്: ചിറ്റൂരില്‍ ഓണ്‍ലൈന്‍ ചാനലിന്റെ പേരില്‍ ലോട്ടറി വ്യാപാരികളില്‍ നിന്ന് പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. പൊല്‍പ്പുള്ളി സ്വദേശി കൃഷ്ണപ്രസാദിനെയാണ് മീനാക്ഷീപുരം പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്നുള്ള മീനാക്ഷീപുരം, ഗോവിന്ദാപുരം, ഗോപാലപുരം എന്നിവിടങ്ങളിലെ ലോട്ടറി വ്യാപാരികളെ ഓണ്‍ലൈന്‍ ചാനലിന്റെ പേരില്‍ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തുവെന്നാണ് കേസ്.
പോലീസിനെക്കൊണ്ട് റെയ്ഡ് ചെയ്യിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് വ്യാപാരികളില്‍ നിന്ന് പണം കൈക്കലാക്കിയിരുന്നത്. സഹികെട്ട് വ്യാപാരികള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇയാളുടെ സാ്മ്പത്തിക ഇടപാടുകള്‍ പോലീസ് പരിശോധിച്ച് വരികയാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാലക്കാട്ടെ ഒരു സ്റ്റുഡിയോവില്‍ നിന്ന് ക്യാമറ വാടകയ്ക്ക് എടുത്ത് മുങ്ങിയതായി ഇയാള്‍ക്കെതിരേ കേസുണ്ട്.