തൃശൂരിൽ വിദേശത്തേക്ക് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത പരാതി

വിദേശത്തേക്ക് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത പരാതിയിൽ തിരുവനന്തപുരം സ്വദേശിക്കെതിരേ കുന്നംകുളം പോലീസ് കേസെടുത്തു. തിരുവനന്തപുരം പഴുയൂർ സ്വദേശിയായ റെജിക്കെതിരേയാണ്  വഞ്ചനാക്കുറ്റത്തിന് കേസെടുത്തിരിക്കുന്നത്.

 

തൃശൂർ: വിദേശത്തേക്ക് വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത പരാതിയിൽ തിരുവനന്തപുരം സ്വദേശിക്കെതിരേ കുന്നംകുളം പോലീസ് കേസെടുത്തു. തിരുവനന്തപുരം പഴുയൂർ സ്വദേശിയായ റെജിക്കെതിരേയാണ്  വഞ്ചനാക്കുറ്റത്തിന് കേസെടുത്തിരിക്കുന്നത്.

കാണിപ്പയ്യൂർ സ്വദേശിയായ അഭിജിത്താണ് (26)   തട്ടിപ്പിനിരയായത്. അഭിജിത്തിന് ജപ്പാനിൽ വിസ നൽകാമെന്ന് വാഗ്ദാനം നൽകി വിശ്വസിപ്പിച്ച പ്രതി 2025 ജൂലൈ ഏഴു മുതൽ ജൂലൈ 19 വരെയുള്ള കാലയളവിൽ ഗൂഗിൾ പേ വഴിയും ബാങ്ക് അക്കൗണ്ട് വഴിയും 2,30,000 രൂപ കൈക്കലാക്കി. എന്നാൽ പണം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും വിസയോ നൽകിയ പണമോ തിരികെ നൽകാതെ വഞ്ചിച്ചതായാണ് പരാതി.

പണം നഷ്ടപ്പെട്ടതിനെത്തുടർന്ന് അഭിജിത്ത് കുന്നംകുളം മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. കോടതി നിർദേശപ്രകാരം കുന്നംകുളം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ജയപ്രദീപ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. വിശ്വാസവഞ്ചന, ചതി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.