മെസ്സിയുടെ പേര് ഉപയോഗിച്ച്‌ നടത്തിയ കോടികളുടെ തട്ടിപ്പ് ;  അന്വേഷണം കേന്ദ്ര ഏജൻസികളിലേക്ക് വ്യാപിപ്പിക്കുന്നു

 

 അർജന്റീന ഫുട്‌ബോൾ ടീമിന്റെയും ലയണൽ മെസ്സിയുടെയും പേര് ഉപയോഗിച്ച്‌ നടത്തിയ കോടികളുടെ തട്ടിപ്പിൽ അന്വേഷണം കേന്ദ്ര ഏജൻസികളിലേക്ക് വ്യാപിപ്പിക്കുന്നു.റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ചുമതലക്കാരനായ ആന്റോ അഗസ്റ്റിനെതിരെ കേസെടുക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി.) അനുമതി ലഭിച്ചു.

 ഇ.ഡി.യുടെ ഉന്നതതല സമിതിയായ റിസ്‌ക് അസസ്‌മെന്റ് മാനേജ്‌മെന്റ് കമ്മിറ്റിയാണ് (ആർ.എ.എം.സി.) കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ അനുമതി നൽകിയത്. സംഭവത്തിൽ വൻതോതിലുള്ള സാമ്പത്തിക ഇടപാടുകളും ക്രമക്കേടുകളും നടന്നിട്ടുണ്ടെന്ന പ്രാഥമിക വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം.
അനുമതി ലഭിച്ചതോടെ കൊച്ചി ഇ.ഡി. ഓഫീസ് ഉടൻ തന്നെ എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സി.ഐ.ആർ.) രജിസ്റ്റർ ചെയ്യും.