അയൽവാസിയായ യുവാവിനെ വിവാഹം കഴിക്കണം; 19കാരിയെ പിതാവ് കൊലപ്പെടുത്തി
ഉത്തർപ്രദേശിൽ 19കാരിയെ പിതാവ് കൊലപ്പെടുത്തി. അയൽവാസിയായ യുവാവിനെ വിവാഹം കഴിക്കാൻ പെണ്‍കുട്ടി ആഗ്രഹം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് പിതാവ് കൊലപ്പെടുത്തിയത്.കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം.
ഉത്തർപ്രദേശിൽ 19കാരിയെ പിതാവ് കൊലപ്പെടുത്തി. അയൽവാസിയായ യുവാവിനെ വിവാഹം കഴിക്കാൻ പെണ്‍കുട്ടി ആഗ്രഹം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് പിതാവ് കൊലപ്പെടുത്തിയത്.കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. പൂരൻ സിങ് ആണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. അയൽവാസിയായ യുവാവിനെ പെണ്‍കുട്ടി പ്രണയിച്ചിരുന്നു. ഇതിന് പിന്നാലെ വിവാഹം കഴിക്കണമെന്ന് പെണ്‍കുട്ടി പിതാവിനോട് പറഞ്ഞു. എന്നാൽ വിവാഹത്തെ പിതാവ് എതിർത്തു.
പിന്നാലെ പെണ്‍കുട്ടിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം, മകളെ കാണാനില്ലെന്ന് കാട്ടി അമ്മ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. അന്വേഷണത്തിനിടെ, മകളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന് പിതാവ് സമ്മതിച്ചു. അയൽവാസിക്ക് മകളെ വിവാഹം കഴിച്ച് നൽകാൻ താത്പര്യമില്ലായിരുന്നുവെന്ന് പിതാവ് പൊലീസിനോട് പറഞ്ഞു.
നേരത്തെ, കർണാടകയിലെ തുമകുരു ജില്ലയിൽ 48കാരനായ അച്ഛൻ 17 കാരിയെ കൊലപ്പെടുത്തിയിരുന്നു. അയൽവാസിയുമായുള്ള മകളുടെ പ്രണയബന്ധം അറിഞ്ഞതിന് പിന്നാലെയാണ് മകളെ കൊലപ്പെടുത്തിയത്. മകളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തുകയും പിന്നാലെ വരണ്ട തടാകത്തിൽ മൂടുകയുമായിരുന്നു.