മൂന്നാറിൽ കഞ്ചാവ് ചെടികൾ എക്സ്സൈസ് കണ്ടെത്തി

 

മൂന്നാർ: ചിലന്തിയാർ പുഴയോരത്ത് കഞ്ചാവ് 96 ചെടികൾ കണ്ടെത്തി. പുഴയ്ക്ക് സമീപം വിവിധ തടങ്ങളിലായാണ് കഞ്ചാവ് ചെടികൾ പരിപാലിച്ചിരുന്നത്. മൂന്നു മാസത്തിനുള്ളിൽ വിളവെടുപ്പിന് പാകമാകുന്ന അവസ്ഥയിൽ ആയിരുന്നു ചെടികൾ.

മറ്റ് മേഖലകളിലേയ്ക്ക് മാറ്റി നടുന്നതിനായി തൈകൾ ഉൽപ്പാദിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്നാണ് സൂചന. മൂന്നാർ എക്സ്സൈസ് സർക്കിളിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ 96 കഞ്ചാവ് ചെടികൾ നശിപ്പിച്ചു.