എറണാകുളത്ത് മദ്യപിച്ചു ബഹളമുണ്ടാക്കിയതിന് പിടിയിലായ പ്രതി പൊലീസുകാരന്റെ കൈ കടിച്ചുമുറിച്ചു 

 

കൊച്ചി: എറണാകുളത്ത് പ്രതി പൊലീസുകാരന്റെ കൈ കടിച്ചുമുറിച്ചു. നോർത്ത് പാലത്തിന് സമീപം മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പിടിയിലായ മുഹമ്മദ് ഇഖ്ബാലാണ് പൊലീസിനെ ആക്രമിച്ചത്. സി.പി.ഒ അജിത് പോളിനാണ് പരിക്കേറ്റത്. സ്റ്റേഷനിൽ വെച്ച് പ്രതി പൊലീസിനെ വെല്ലുവിളിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പെട്രോളിങ്ങിനിടെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

സ്റ്റേഷനിൽ എത്തിച്ചതിന് പിന്നാലെ പ്രതി അക്രമാസക്തനാകുകയായിരുന്നു. പൊലീസിനെ വെല്ലുവിളിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. വൈദ്യപരിശോധനക്കായി ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് പൊലീസുകാരന്റെ കൈത്തണ്ട കടിച്ചുമുറിച്ചത്. പിന്നീട് പൊലീസ് ഉദ്യോഗസ്ഥർ ഇയാളെ കീഴ്പ്പെടുത്തി ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന പൂർത്തിയാക്കുകയായിരുന്നു.