വയറിംഗ് ജോലിയ്ക്കിടെ ഇലക്‌ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു

 

 വയറിംഗ് ജോലിയ്ക്കിടെ ഇലക്‌ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു. കോന്നി ചിറ്റൂർമുക്ക് സ്വദേശി പ്രശാന്ത് കുമാർ (43)ആണ് മരിച്ചത്.കോന്നി ചെങ്ങറയിൽ നിർമ്മാണത്തിലിരുന്ന പുതിയ വീടിൻറെ വയറിങ് നടക്കുന്നതിനിടെയാണ് പ്രശാന്ത് കുമാറിന് ഷോക്കേറ്റത്. 

വയറിങ് പണികൾക്കായി ഉപയോഗിച്ച ഇലക്‌ട്രിക് ഉപകരണത്തിൽ നിന്നാണ് ഷോക്കേറ്റതെന്നാണ് പ്രാഥമിക വിവരം. പ്രശാന്തിനൊപ്പം ജോലി ചെയ്തിരുന്നയാൾ പുറത്തുപോയി തിരികെ വന്നപ്പോഴാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്.