പത്തനംതിട്ടയിൽ ലഹരിക്കേസ് പ്രതി എക്സൈസ് ഓഫീസറുടെ കാലിൽ കാർ കയറ്റിയ സംഭവം ; ഒരാൾ പിടിയിൽ
പത്തനംതിട്ട കുമ്പഴയിൽ ലഹരിക്കേസ് പ്രതി എക്സൈസ് ഓഫീസറുടെ കാലിൽ കാർ കയറ്റിയ സംഭവത്തിലെ പ്രതികളിലൊരാൾ പിടിയിൽ. പത്തനംതിട്ട കണ്ണങ്കര സ്വദേശി നസീബ് സുലൈമാനാണ് പിടിയിലായത്.
പത്തനംതിട്ട: പത്തനംതിട്ട കുമ്പഴയിൽ ലഹരിക്കേസ് പ്രതി എക്സൈസ് ഓഫീസറുടെ കാലിൽ കാർ കയറ്റിയ സംഭവത്തിലെ പ്രതികളിലൊരാൾ പിടിയിൽ. പത്തനംതിട്ട കണ്ണങ്കര സ്വദേശി നസീബ് സുലൈമാനാണ് പിടിയിലായത്. പത്തനംതിട്ട ചിറ്റാറിൽ നിന്നാണ്ടി പൊലീസ് പ്രതിയായ നസീബിലെ പിടികൂടിയത്. പ്രതി ലഹരി കൈമാറുന്നതിനിടെ പിടികൂടാൻ ശ്രമിക്കുമ്പോഴായിരുന്നു സിവിൽ എക്‌സൈസ് ഓഫീസർ ശ്രീആനന്ദിൻ്റെ കാലിൽ കാർ കയറ്റിയത്. കാലിന് രണ്ട് പൊട്ടലേറ്റ എക്‌സൈസ് ഓഫീസർ ചികിത്സയിലായിരുന്നു.
പ്രതി ലഹരി കൈമാറുന്നതിനിടെ പിടികൂടാൻ ശ്രമിക്കുമ്പോഴായിരുന്നു സിവിൽ എക്‌സൈസ് ഓഫീസർ ശ്രീആനന്ദിൻ്റെ കാലിൽ കാർ കയറ്റിയത്. കാലിന് രണ്ട് പൊട്ടലേറ്റ എക്‌സൈസ് ഓഫീസർ ചികിത്സയിലാണ്. സംഭവത്തിൽ പ്രതികളുടെ പേരിൽ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. സംഭവത്തിന് ശേഷം പ്രതികളായ പത്തനംതിട്ട കണ്ണങ്കര സ്വദേശി നസീബ് സുലൈമാൻ, പത്തനംതിട്ട സ്വദേശി ആസിഫ് എന്നിവർ കാറിൽ രക്ഷപ്പെട്ടു. പ്രതികൾ സഞ്ചരിച്ച കാർ പത്തനംതിട്ട പോലീസ് പിടികൂടി.