പീരുമേട്ടിൽ ഇരട്ടക്കൊലപാതകം ; കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി
ഇടുക്കിയിലെ പീരുമേട്ടിൽ കുടുംബവഴക്കിനെ തുടർന്നുണ്ടായ ആക്രമണത്തിൽ ഭാര്യയും ഭാര്യാമാതാവും കൊല്ലപ്പെട്ടു. ഗ്ലെൻ മേരി സ്വദേശിയായ പ്രിൻസ് ആണ് ക്രൂര കൃത്യം നടത്തിയത്.
Oct 22, 2026, 19:45 IST
പീരുമേട്: ഇടുക്കിയിലെ പീരുമേട്ടിൽ കുടുംബവഴക്കിനെ തുടർന്നുണ്ടായ ആക്രമണത്തിൽ ഭാര്യയും ഭാര്യാമാതാവും കൊല്ലപ്പെട്ടു. ഗ്ലെൻ മേരി സ്വദേശിയായ പ്രിൻസ് ആണ് ക്രൂര കൃത്യം നടത്തിയത്. പ്രിൻസിന്റെ ഭാര്യ പ്രിയങ്ക (30), ഇവരുടെ അമ്മ നേസം (62) എന്നിവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ പ്രിയങ്കയുടെ പിതാവ് ഇസ്രയേലിനും പരിക്കേറ്റിട്ടുണ്ട്.
ബുധനാഴ്ച്ച വൈകുന്നേരം ഏഴരയോടെ ഗ്ലെൻ മേരി തോട്ടം ലയത്തിലാണ് സംഭവം. കുടുംബ വഴക്കാണ് കാരണമെന്ന് പ്രാഥമികവിവരം. ഇസ്രയേലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പീരുമേട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.