തിരക്കേറിയ റോഡിൽ യുവാവിനെ കുത്തിക്കൊന്നു; ഡൽഹിയിൽ അക്രമികൾക്കായി തിരച്ചിൽ
Nov 10, 2026, 18:42 IST
ഡൽഹിയിലെ രോഹിണിയിൽ പട്ടാപ്പകൽ 35കാരൻ കുത്തേറ്റു മരിച്ചതായി റിപ്പോർട്ട്. സെക്ടർ 10ൽ ഒരു മാളിന് സമീപമാണ് സംഭവം. പിന്റു എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
റോഡിൽ വെച്ച് തടഞ്ഞുനിർത്തിയ അക്രമികൾ മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് യുവാവിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിന് പിന്നാലെ പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. സംഭവത്തെ തുടർന്ന് പ്രദേശത്തെ വ്യാപാരികൾക്കും യാത്രക്കാർക്കും ഇടയിൽ പരിഭ്രാന്തിയുണ്ടായി.
പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സമീപത്തെ സ്ഥാപനങ്ങളിലെയും റോഡുകളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.