ഭാ​ര്യ​യെ കോ​ടാ​ലി കൊ​ണ്ട് വെ​ട്ടി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ൽ മധ്യവയസ്കന്​ എട്ട് വർഷം കഠിനതടവ്

 

തി​രു​വ​ന​ന്ത​പു​രം: ഭാ​ര്യ​യെ കോ​ടാ​ലി കൊ​ണ്ട് വെ​ട്ടി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഭ​ർ​ത്താ​വി​ന് എ​ട്ട് വ​ർ​ഷം ക​ഠി​ന ത​ട​വും 5000 രൂ​പ പി​ഴ​യും. ചെ​റു​ന്നി​യൂ​ർ മു​ടി​യ​ത്തോ​ട് പേ​രേ​റ്റി​ൽ അ​മ്പാ​ടി വീ​ട്ടി​ൽ ന​മ്പി എ​ന്ന രാ​മ​ഭ​ദ്ര​നെ​യാ​ണ് (55) തി​രു​വ​ന​ന്ത​പു​രം പോ​ക്സോ കോ​ട​തി ശി​ക്ഷി​ച്ച​ത്. 2014 ഡി​സം​ബ​ർ ഒ​മ്പ​തി​നാ​ണ് സം​ഭ​വം.

രാ​മ​ഭ​ദ്ര​ൻ മ​റ്റൊ​രു സ്ത്രീ​യെ വി​വാ​ഹം ക​ഴി​ച്ച​ത​റി​ഞ്ഞ് ഭാ​ര്യ ബി​ന്ദു പൊ​ലീ​സി​നൊ​പ്പം ഭ​ർ​ത്താ​വ് താ​മ​സി​ക്കു​ന്ന വീ​ട്ടി​ലെ​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ രാ​മ​ഭ​ദ്ര​ൻ ബി​ന്ദു​വി​നെ ച​വി​ട്ടി ത​ള്ളി​യി​ട്ട​ശേ​ഷം കോ​ടാ​ലി കൊ​ണ്ട് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​ന്​ വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കാ​ട്ടാ​യി​ക്കോ​ണം ജെ.​കെ. അ​ജി​ത് പ്ര​സാ​ദ്, അ​ഭി​ഭാ​ഷ​ക ബി​ന്ദു വി.​സി എ​ന്നി​വ​ർ ഹാ​ജ​രാ​യി.