വാഗ്ദാനം ചെയ്ത സേവനം നൽകിയില്ല ബി.എസ്.എൻ.എല്ലിനെതിരെ പിഴയിട്ട് കോടതി
ഹൈസ്പീഡ് ബ്രോഡ്ബാന്റ് എഫ്.ടി.ടി.എച്ച് കണക്ഷൻ നൽകാമെന്ന് വാഗ്ദാനം ചെയ്ത് അപേക്ഷ സ്വീകരിച്ചതിന് ശേഷം കൃത്യ സമയത്ത് സേവനം നൽകാതിരുന്ന ബി.എസ് .എൻ.എല്ലിന് മുപ്പതിനായിരം രൂപ പിഴയിട്ട് കണ്ണൂർ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.ബിഎസ്എൻഎല്ലിന്റെ ഏറെ കാലത്തെ ഉപഭോക്താവായിരുന്ന പരാതിക്കാരനായ പ്രസാദ് 2021 ൽ കൂടുതൽ കാര്യക്ഷമമായ എഫ് ടി ടി എച്ച് കണക്ഷന് വേണ്ടി അപേക്ഷിക്കുകയായിരുന്നു
കണ്ണൂർ: ഹൈസ്പീഡ് ബ്രോഡ്ബാന്റ് എഫ്.ടി.ടി.എച്ച് കണക്ഷൻ നൽകാമെന്ന് വാഗ്ദാനം ചെയ്ത് അപേക്ഷ സ്വീകരിച്ചതിന് ശേഷം കൃത്യ സമയത്ത് സേവനം നൽകാതിരുന്ന ബി.എസ് .എൻ.എല്ലിന് മുപ്പതിനായിരം രൂപ പിഴയിട്ട് കണ്ണൂർ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.ബിഎസ്എൻഎല്ലിന്റെ ഏറെ കാലത്തെ ഉപഭോക്താവായിരുന്ന പരാതിക്കാരനായ പ്രസാദ് 2021 ൽ കൂടുതൽ കാര്യക്ഷമമായ എഫ് ടി ടി എച്ച് കണക്ഷന് വേണ്ടി അപേക്ഷിക്കുകയായിരുന്നു. അപേക്ഷിച്ച് ഒരാഴ്ചക്കകം കണക്ഷൻ നൽകാമെന്നായിരുന്നു വാഗ്ദാനം. അപേക്ഷിച്ച ഉടനെ താത്കാലിക നമ്പർ നൽകിയെങ്കിലും കണക്ഷൻ കൃത്യ സമയത്ത് നൽകാൻ ബി.എസ്.എൻ.എൽ തയ്യാറായില്ല.
3 മാസത്തിന് ശേഷവും കണക്ഷൻ തയ്യാറാകാതെ വന്നതിനെ തുടർന്ന് പരാതിക്കാരൻ വിവരാവകാശ പ്രകാരം രേഖകൾ ശേഖരിക്കുകയും നോട്ടീസ് അയക്കുകയും ചെയ്തു. തുടർന്ന് ഉപഭോക്തൃ കോടതിയെ സമീപിച്ച് ഹരജി നൽകി. കേസിൽ ബി എസ് എൻ എൽ ഹാജരായി പരാതിക്കാരന് പണം നഷ്ടമായിട്ടില്ല എന്നും, ടെക്‌നിക്കൽ ഫീസിബിലിറ്റിയുടെ അഭാവമാണ് കാരണമെന്നും, കണക്ഷന് വേണ്ടി പ്രാദേശീക കേമ്പിൾ ഓപ്പറേറ്ററെ ചുമതലപ്പെടുത്തിയിരുന്നു .
എന്നും മറ്റുമുള്ള വാദങ്ങൾ നിരത്തിയെങ്കിലും തെളിവുകളുടെ അഭാവത്തിൽ കോടതി നിരസിക്കുകയാണുണ്ടായത്. തുടർന്ന്, ഇരുകക്ഷികളുടെയും തെളിവെടുപ്പുകളുടെയും വാദങ്ങളൾക്കുമൊടുവിൽ പരാതിക്കാരന് 25000 രൂപ നഷ്ടപരിഹാരം നൽകാനും കോടതി ചിലവിനത്തിൽ 5000 രൂപ നൽകാനും വിധിക്കുകയാണുണ്ടായത്. ഒരു മാസത്തിനുള്ളിൽ തുക നൽകിയില്ലെങ്കിൽ 9% വച്ചുള്ള പലിശയും നൽകാൻ വിധിച്ചു. പരാതിക്കാരന് വേണ്ടി അഡ്വ. വിവേക് വേണുഗോപാൽ ഹാജരായി