സഹകരണ ബാങ്കില്‍ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പ്: വീട്ടമ്മ അറസ്റ്റില്‍
തൃശൂര്‍: മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങള്‍ തട്ടിയ വീട്ടമ്മയെ മതിലകം പോലീസ് അറസ്റ്റ് ചെയ്തു. ശാന്തിപുരം സ്വദേശിനി പെരിങ്ങാട്ട് ലീലയെയാണ് അറസ്റ്റ് ചെയ്തത്. ആല സര്‍വീസ് സഹകരണ ബാങ്കില്‍ ഒരു മാസം മുമ്പ് സ്വര്‍ണാഭരണങ്ങള്‍ പണയം വച്ച് രണ്ട് ലക്ഷം രൂപയോളം എടുത്തിരുന്നു.

കഴിഞ്ഞ ദിവസം ഇവര്‍ പണയം വച്ച സ്വര്‍ണം മുക്കുപണ്ടം ആണെന്ന ശ്രുതി പരന്നതോടെ ബാങ്ക് ജീവനക്കാര്‍ സ്വര്‍ണം വീണ്ടും പരിശോധിക്കുകയായിരുന്നു. പരിശോധനയില്‍ മുക്കുപണ്ടം ആണെന്ന് തെളിഞ്ഞതോടെ ബാങ്ക് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.