ഹോൺ മുഴക്കിയതുസംബന്ധിച്ച് തർക്കം; മധ്യവയസ്കനുനേരെ ക്രൂരമർദനം,
ബൈക്ക് യാത്രക്കാരൻ ഹോൺ മുഴക്കിയത് സംബന്ധിച്ചുണ്ടായ തർക്കത്തെത്തുടർന്ന് ബൈക്ക് യാത്രക്കാരന് ക്രൂരമർദനം. ബൈക്ക് യാത്രക്കാരനായ മധ്യവയസ്കനെ മർദിച്ച സംഭവത്തിൽ നാലുയുവാക്കളെ പാറശ്ശാല പോലീസ് പിടികൂടി.
പാറശ്ശാല: ബൈക്ക് യാത്രക്കാരൻ ഹോൺ മുഴക്കിയത് സംബന്ധിച്ചുണ്ടായ തർക്കത്തെത്തുടർന്ന് ബൈക്ക് യാത്രക്കാരന് ക്രൂരമർദനം. ബൈക്ക് യാത്രക്കാരനായ മധ്യവയസ്കനെ മർദിച്ച സംഭവത്തിൽ നാലുയുവാക്കളെ പാറശ്ശാല പോലീസ് പിടികൂടി.
ബാലരാമപുരം നെല്ലിവിള ഡി.വി. ജയ ഹൗസിൽ സച്ചിൻ (25), ബാലരാമപുരം കോഴോട് വടക്കേക്കര തേരിവിള വീട്ടിൽ വിജിത്ത് (24), ബാലരാമപുരം നെല്ലിവിള അബിൻ നിവാസിൽ അഖിൽ (22), ബാലരാമപുരം ഉച്ചക്കട രേവതി ഭവനിൽ ശ്യംലാൽ (22) എന്നിവരെയാണ് പിടികൂടിയത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഒൻപതുമണിയോടുകൂടി ഉദിയൻകുളങ്ങരയിൽവെച്ചാണ് സംഭവം. ചെങ്കൽ മേച്ചേരിവിള പ്രിയനിവാസിൽ പ്രഭുകുമാർ സഞ്ചരിച്ചിരുന്ന ബൈക്കിനു മുന്നിലായി രണ്ട് ബൈക്കുകളിലായി നാലുപേർ അടങ്ങുന്ന യുവാക്കളുടെ സംഘം അഭ്യാസപ്രകടനം നടത്തുകയായിരുന്നു.
മുന്നിലേക്കു കടക്കാൻ സാധിക്കാതെവന്നതോടെ പ്രഭുകുമാർ ബൈക്കിന്റെ ഹോൺ മുഴക്കിയതാണ് യുവാക്കളെ പ്രകോപിപ്പിച്ചത്.
ഹോൺ മുഴക്കിയതിൽ പ്രകോപിതരായ യുവാക്കൾ പ്രഭുകുമാറിനെ തടഞ്ഞുനിർത്തി വളഞ്ഞിട്ട് മർദിക്കുകയായിരുന്നു. ആക്രമണംകണ്ട് ഓടിയെത്തിയ പ്രദേശവാസികളാണ് പ്രഭുകുമാറിനെ രക്ഷപ്പെടുത്തിയത്. പിടിയിലായ യുവാക്കളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.