കോയമ്പത്തൂരിൽ കോളേജ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി  കൂട്ടബലാത്സംഗം ചെയ്തു

 


തമിഴ്‌നാട്: തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ കോളേജ് വിദ്യാർത്ഥിനിയെ മൂന്ന് പേർ കൂട്ടബലാത്സംഗം ചെയ്തു. ഞായറാഴ്ച രാത്രി വിമാനത്താവളത്തിന് പിന്നിലാണ് സംഭവം. പെൺകുട്ടിയും സുഹൃത്തും ഒരു കാറിൽ ഇരിക്കുമ്പോൾ അക്രമികൾ അടുത്തേക്ക് വന്ന് സുഹൃത്തിനെ ആക്രമിച്ചു. പിന്നാലെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുകയും പീഡിപ്പിച്ച ശേഷം ഉപേക്ഷിക്കുകയുമായിരുന്നു.

സുഹൃത്ത് ഉടൻ തന്നെ അധികൃതരെ വിവരമറിയിച്ചു. തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിൽ ഇവരെ അബോധാവസ്ഥയിൽ കണ്ടെത്തി. പിന്നാലെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പെൺകുട്ടിയെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായി റിപ്പോർട്ടുണ്ട്. കുറ്റവാളികളെ കണ്ടെത്തുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി പോലീസ് ഏഴ് പ്രത്യേക സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്. കുറ്റകൃത്യം ചെയ്യുന്നതിന് മുമ്പ് പ്രതികൾ ഒരു മോട്ടോർ ബൈക്ക് മോഷ്ടിച്ചതായി വൃത്തങ്ങൾ അറിയിച്ചു.