കാരക്കോണം സിഎസ്‌ഐ മെഡിക്കൽ കോളേജിലെ തലവരിപ്പണ കേസ് ; ധർമ്മരാജ് റസാലത്തിന് തിരിച്ചടി
ഇ ഡിയുടെ കുറ്റപത്രം റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി
Updated: Mar 24, 2025, 15:27 IST

കാരക്കോണം മെഡിക്കൽ കോളേജിൽ തലവരിപ്പണം വാങ്ങിയെന്നും വിദേശനാണയ ചട്ടങ്ങൾ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നടതക്കമുള്ള കേസുകളാണ് ധർമ്മരാജ് റസാലത്തിനെതിരെയുണ്ടായിരുന്നത്
കൊച്ചി : സിഎസ്‌ഐ സഭ മുൻ ബിഷപ്പ് ധർമ്മരാജ് റസാലത്തിന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. കാരക്കോണം സിഎസ്‌ഐ മെഡിക്കൽ കോളേജിലെ തലവരിപ്പണ കേസിലാണ് തിരിച്ചടി. ഇ ഡിയുടെ കുറ്റപത്രം റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി.
കാരക്കോണം മെഡിക്കൽ കോളേജിൽ തലവരിപ്പണം വാങ്ങിയെന്നും വിദേശനാണയ ചട്ടങ്ങൾ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നടതക്കമുള്ള കേസുകളാണ് ധർമ്മരാജ് റസാലത്തിനെതിരെയുണ്ടായിരുന്നത്.
ബിഷപ്പിന്റെ ആസ്ഥാനമായ എൽഎംഎസിലും കാരക്കോണം മെഡിക്കൽ കോളേജിലും കോളേജ് ഡയറക്ടറായ ബെന്നറ്റ് എബ്രഹാമിന്റെ വീട്ടിലും സിഎസ്ഐ സഭാ സെക്രട്ടറി പ്രവീണിന്റെ വീട്ടിലും ഇ ഡി പരിശോധന നടത്തിയിരുന്നു.