ബെംഗളൂരുവിൽ ഉറങ്ങിക്കിടന്ന വിദ്യാർഥിയെ അടിച്ചു കൊന്ന് സഹപാഠി
Mar 9, 2026, 18:39 IST
ബെംഗളൂരു ∙ ബെള്ളാരിയിൽ റസിഡൻഷ്യൽ സ്കൂൾ ഹോസ്റ്റലിൽ ഉറങ്ങിക്കിടന്ന വിദ്യാർഥിയെ സഹപാഠി ഇരുമ്പുവടി കൊണ്ട് അടിച്ചു കൊന്നു. ശനിയാഴ്ച രാത്രി ഗുരുകുൽ ഇന്റർനാഷനൽ സ്കൂളിന്റെ ഹോസ്റ്റലിൽ നടന്ന വിദ്യാർഥിയുടെ ആക്രമണത്തിൽ ഹോസ്റ്റൽ വാർഡൻ ഉൾപ്പെടെ 7 പേർക്ക് പരുക്കേറ്റു.
ആന്ധ്ര സ്വദേശി ഹേമന്ത് ആണു മരിച്ചത്. ഭക്ഷണത്തിനു ശേഷം ഉറങ്ങാൻ കിടന്ന വിദ്യാർഥികളെ സഹപാഠി ആക്രമിക്കുകയായിരുന്നു. തുടർന്ന് കടന്നുകളഞ്ഞു.